ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സമ്മേളനം കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. കൈരളി ഫുജൈറ ഓഫീസിൽ ചേർന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് പ്രദീപ് കുമാർ അധ്യക്ഷനായിരുന്നു.
യൂണിറ്റ് ജോയിന്റ് സെക്രട്ടറി ടിറ്റോ തോമസ് അനുശോചനം അറിയിച്ചു.യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ് പ്രവർത്തന റിപ്പോർട്ടും യൂണിറ്റ് ട്രഷറർ മുഹമ്മദ് നിഷാൻ സാമ്പത്തിക റിപ്പോർട്ടും കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്, ലോക കേരളസഭാംഗം ലെനിൻ ജി. കുഴിവേലി, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉമ്മർ ചോലക്കൽ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അഷറഫ് പിലാക്കൽ, നമിത പ്രമോദ് എന്നിവർ ആശംസകൾ അറിയിച്ചു.
ഹരിഹരൻ (സെക്രട്ടറി), അബ്ദുൽ ഹഖ് (പ്രസിഡന്റ്), ടിറ്റോ തോമസ് (ട്രഷറർ) വിഷ്ണു അജയ് (കൾച്ചറൽ കൺവീനർ) എന്നിവർ ഭാരവാഹികളായ 25 അംഗ യൂണിറ്റ് കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുക്കുകയുണ്ടായി.
കൈരളി യൂണിറ്റ് വനിത വിഭാഗം കൺവീനറായി ശ്രീവിദ്യ ടീച്ചറിനെയും ജോയിന്റ് കൺവീനറായി ലാവണ്യയെയും സമ്മേളനം തെരഞ്ഞെടുത്തു.